രാജ്യസഭയിലേത് നിര്‍ഭാഗ്യകരമായ സംഭവം; വെങ്കയ്യ നായിഡു, എട്ട് എംപിമാരെ പുറത്താക്കി

ബില്ലുകള്‍ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളാണ് ചില അംഗങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന്‌ വെങ്കയ്യ നായിഡു പറഞ്ഞു.
രാജ്യസഭയിലേത് നിര്‍ഭാഗ്യകരമായ സംഭവം; വെങ്കയ്യ നായിഡു, എട്ട് എംപിമാരെ പുറത്താക്കി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഇന്നലെ കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനിടെ ഉണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു. ബില്ലുകള്‍ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളാണ് ചില അംഗങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് കേരളത്തില്‍ നിന്നുളള എംപിമാരായ കെ.കെ രാഗേഷും എളമരം കരീമും ഉള്‍പ്പടെ എട്ടുപേരെ രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു സസ്‌പെന്‍ഡുചെയ്തു. സഞ്ജയ് സിംഗ്, രാജു സതാവ്, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ ലഭിച്ച മറ്റ് എംപിമാര്‍. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. ബിജെപി അംഗങ്ങളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.

അദ്ധ്യക്ഷ വേദിയിലെ മൈക്ക് പിടിച്ചുവലിക്കുകയും സഭയുടെ റൂള്‍ബുക്ക് കീറിയെറിയുകയും ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രയനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡെറിക് ഒബ്രയനെ പേരെടുത്ത് പറഞ്ഞാണ് താക്കീതുചെയ്തത്. ഡെറിക്കിനോട് സഭ ചേര്‍ന്നയുടന്‍ തന്നെ പുറത്ത് പോകാന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെടുകയായിരുന്നു. കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സസ്പെന്‍ഷന്‍ ലഭിച്ചവര്‍ പുറത്തുപോകാന്‍ വിസമ്മതിച്ച് പ്രതിഷേധിച്ചതോടെ സഭകുറച്ചുസമയം നിറുത്തിവയ്ക്കുകയും ചെയ്തു.

Related Stories

Anweshanam
www.anweshanam.com