കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് മുൻ എം പി ജോയ്‌സ് ജോർജ്

ഇടുക്കി ഇരട്ടയാറിൽ നടന്ന എൽ ഡി എഫ് പ്രചാരണ യോഗത്തിലായിരുന്നു വിമർശനം .
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് മുൻ എം പി ജോയ്‌സ് ജോർജ്

തൊടുപുഴ ;കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് മുൻ എം പി ജോയ്‌സ് ജോർജ് .രാഹുൽ വിദ്യാർഥിനികളുമായി സംവദിക്കുന്നതിനാണ് ജോയ്‌സ് ആരോപണം ഉന്നയിച്ചത് .ഇടുക്കി ഇരട്ടയാറിൽ നടന്ന എൽ ഡി എഫ് പ്രചാരണ യോഗത്തിലായിരുന്നു വിമർശനം .

പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിലെ രാഹുൽ പോകുകയുള്ളു .അവിടെ എത്തിയാൽ പെൺകുട്ടികളെ വളയാനും നിവരാനും പഠിപ്പിക്കും .അതൊന്നും അനുസരിക്കരുത് .ഇതുവരെ കല്യാണം കഴിക്കാത്ത ആളാണ് അദ്ദേഹം ,ജോയ്‌സ് പറഞ്ഞു .

ഇങ്ങനത്തെ പരിപാടിയുമായിട്ടാണ് അദ്ദേഹം നടക്കുന്നതെന്നും ജോയ്‌സ് പറഞ്ഞു .കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടുക്കിയിൽ എത്തിയ രാഹുൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു .വിവാദ പരാമർശം നടത്തിയ ജോയ്സിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്ന് ഡീൻ കുരിയാക്കോസ് അറിയിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com