കോവിഡ് ബാധിച്ച് കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു

ഡല്‍ഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
കോവിഡ് ബാധിച്ച് കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു. കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗദി.

കർണാടകയിലെ പ്രമുഖ ബിജെപി നേതാക്കളിൽ ഒരാളായ അദ്ദേഹം ബെലഗാവി എംപിയായിരുന്നു. 2004 മുതൽ തുടർച്ചയായി ബെലഗാവിയെ പ്രതിനിധീകരിച്ച് എംപിയായി അദ്ദേഹം. സെപ്റ്റംബർ‍ 11-നാണ് അദ്ദേഹം കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

കോവിഡ് പോസിറ്റീവായ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും, ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം സെപ്റ്റംബർ 11-ന് ട്വിറ്ററിൽ കുറിച്ചു.

Related Stories

Anweshanam
www.anweshanam.com