സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; ഒരുസമയം അഞ്ചുപേര്‍ മാത്രം; ആള്‍ക്കൂട്ടങ്ങള്‍ പാടില്ല

വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; ഒരുസമയം അഞ്ചുപേര്‍ മാത്രം; ആള്‍ക്കൂട്ടങ്ങള്‍ പാടില്ല

തിരുവനന്തപുരം: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഒരുസമയം അഞ്ചുപേരില്‍ കൂടുതല്‍ ഒന്നിച്ച് നില്‍ക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ്. മറ്റന്നാള്‍ രാവിലെ ഒന്‍പത് മുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആളുകള്‍ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ പരിപാടികള്‍ക്കും വിലക്കുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് അതാത് ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം.

കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സമരങ്ങള്‍ക്കടക്കം നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് തീരുമാനമെടുത്തിരുന്നു.

Related Stories

Anweshanam
www.anweshanam.com