കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ഇന്ന് മുതൽ ഒരാഴ്ച്ച അടച്ചിടലിന് തുല്യമായ നിയന്ത്രണം

മറ്റ് ഓഫീസുകൾ അതാവശ്യം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കണം. ഐ ടി അനുബന്ധ സ്ഥാപനങ്ങളിൽ അതാവശ്യം വേണ്ടവർ മാത്രം ഓഫീസിൽ എത്തണം.
കോവിഡ്  വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ഇന്ന് മുതൽ ഒരാഴ്ച്ച അടച്ചിടലിന് തുല്യമായ നിയന്ത്രണം

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ഒരാഴ്ച്ച അടച്ചിടലിന് തുല്യമായ നിയന്ത്രണം. അതിനിടെ നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ ഒത്തുകൂടലിനും ആഹ്ലാദ പ്രകടനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. സംസ്ഥാന -കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും കോര്പറേഷനുകൾക്കും തടസ്സമില്ലാതെ പ്രവർത്തിക്കാം.

ഇവയിലെ ജീവനക്കാർക്ക് വിലക്കുണ്ടാകില്ല. മറ്റ് ഓഫീസുകൾ അതാവശ്യം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കണം. ഐ ടി അനുബന്ധ സ്ഥാപനങ്ങളിൽ അതാവശ്യം വേണ്ടവർ മാത്രം ഓഫീസിൽ എത്തണം.

ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണം. ഹോട്ടലുകളിലും റെസ്റ്റോറെന്റുകളിലും പാർസൽ സൗകര്യം അനുവദിക്കും. ബസ്,റെയിൽവേ, വിമാനയാത്രക്കാർക്ക് വിലക്ക് ഉണ്ടാകില്ല. ഇത്തരത്തിലുള്ള യാത്രക്കാർ യാത്രാരേഖ കയ്യിൽ കരുതണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com