നിയമസഭ വോട്ടെണ്ണലിന് കൂടുതൽ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇതിൽ 527 ഹാളുകൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളും എണ്ണും. 49 സി എ പി എഫ് ആണ് സ്ട്രോങ്ങ് റൂമുകൾക്ക് സുരക്ഷ ഒരുക്കുന്നത്.
നിയമസഭ വോട്ടെണ്ണലിന് കൂടുതൽ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭ വോട്ടെണ്ണലിന് കൂടുതൽ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

ഇതിൽ 527 ഹാളുകൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളും എണ്ണും. 49 സി എ പി എഫ് ആണ് സ്ട്രോങ്ങ് റൂമുകൾക്ക് സുരക്ഷ ഒരുക്കുന്നത്.

വോട്ടെണ്ണൽ ഹാളുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെ സാന്നിദ്യത്തിലാണ് വോട്ടെണ്ണൽ. 24709 ജീവനക്കാരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com