കോവിഡ്; തലസ്ഥാനത്ത് 42 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
Top News

കോവിഡ്; തലസ്ഥാനത്ത് 42 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ഇന്നലെ മാത്രം 54 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 42 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധയുണ്ടായത്.

News Desk

News Desk

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിതി സങ്കീര്‍ണമായി തുടരുന്നു. ഇന്നലെ മാത്രം 54 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 42 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധയുണ്ടായത്. ആറ് പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. പൂന്തുറയില്‍ മാത്രം 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്. സംസ്ഥാനത്താകെ ഇന്നലെ 68 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 42 പേരും തിരുവനന്തപുരത്താണ്. തലസ്ഥാനത്തെ സ്ഥിതി രൂക്ഷമായതോടെ കൂടുതല്‍ പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പൂന്തുറയില്‍ മാത്രം ആറ് സംഘമായിട്ടാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നത്. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ നെടുവന്‍വിള വാര്‍ഡ്, ടൗണ്‍ വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.

Anweshanam
www.anweshanam.com