ബാങ്ക് വായ്പകൾക്കുള്ള മോറട്ടോറിയം കാലാവധി നീട്ടണമെന്നുള്ള ആവശ്യം സുപ്രീം കോടതി തള്ളി

അത്തരത്തിൽ ഏതെങ്കിലും ബാങ്ക് ഈടാക്കിയിട്ടുണ്ടെങ്കിൽ വായ്‌പ്പാ എടുത്ത ബാങ്ക് പണം തിരിക്കെ നൽകണമെന്നും കോടതി പറഞ്ഞു .
ബാങ്ക് വായ്പകൾക്കുള്ള മോറട്ടോറിയം കാലാവധി നീട്ടണമെന്നുള്ള ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി :ബാങ്ക് വായ്പകൾക്കുള്ള മോറട്ടോറിയം കാലാവധി നീട്ടണമെന്നുള്ള ആവശ്യം സുപ്രീം കോടതി തള്ളി .പലിശ ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളി .അതേ സമയം മോറട്ടോറിയം കാലത്തെ പിഴപലിശ പാടില്ലെന്ന് കോടതി പറഞ്ഞു .പലിശ പൂർണമായും തള്ളാൻ ആവില്ല .

പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ തകർക്കുമെന്ന് കോടതി നിരീക്ഷിച്ചു .മോറട്ടോറിയം കാലത്ത് പിഴ പലിശ ഈടാക്കിയത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല .അത്തരത്തിൽ ഏതെങ്കിലും ബാങ്ക് ഈടാക്കിയിട്ടുണ്ടെങ്കിൽ വായ്‌പ്പാ എടുത്ത ബാങ്ക് പണം തിരിക്കെ നൽകണമെന്നും കോടതി പറഞ്ഞു .

ബാങ്കുകളുടെ പലിശ ഈടാക്കുന്നത് ഒഴിവാക്കേണ്ട വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാരും ആർ ബി ഐ യുമാണ് .സർക്കാരിന്റെ സാമ്പത്തിക കാര്യങ്ങളിൽ കോടതി ഇടപെട്ടാൽ അത് സാമ്പത്തിക രംഗത്തെ ബാധിക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com