പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സെപ്തംബര്‍ 14 മുതല്‍
Top News

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സെപ്തംബര്‍ 14 മുതല്‍

കോവിഡ് മുന്‍ കരുതലുകളോടെയായിരിക്കും സഭാ സമ്മേളനം. 18 ദിനം നീണ്ടു നില്‍ക്കുന്ന സമ്മേളനം ഒക്ടോബര്‍ ഒന്നിന് അവസാനിക്കും.

News Desk

News Desk

ന്യൂഡെല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സെപ്തംബര്‍ 14 മുതല്‍ ആരംഭിക്കും. കോവിഡ് മുന്‍ കരുതലുകളോടെയായിരിക്കും സഭാ സമ്മേളനം. 18 ദിനം നീണ്ടു നില്‍ക്കുന്ന സമ്മേളനം ഒക്ടോബര്‍ ഒന്നിന് അവസാനിക്കുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യരക്ഷാ മന്ത്രി രാജനാഥ് സിങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററികാര്യ കമ്മിറ്റിയാണ് സഭാ സമ്മേളന തീയതി തീരുമാനിച്ചത്.

സമ്മേളനക്കാലത്ത് അവധികളും ആഴ്ചാവധികളും വേണ്ടെന്നാണെങ്കിലുമത് സര്‍വ്വ കക്ഷി യോഗ തീരുമാനത്തിനു വിധേയമായിരിക്കും. ലോക സഭയ്ക്കും രാജ്യസഭയ്ക്കും 18 സിറ്റിങ്ങുകള്‍ വീതം. കോവിഡു വേളയിലെ വര്‍ഷകാല സഭാ സമ്മേളനമൊരു വെല്ലുവിളിയാണെന്ന അഭിപ്രായത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റ് മന്ദിരത്തില്‍ ആള്‍ക്കൂട്ടമുണ്ടാകാതിരിക്കുന്നതിനെ മുന്‍നിറുത്തി ഇരുസഭാ സമ്മേളനങ്ങളുടെയും പ്രവര്‍ത്തന സമയക്രമം പുന:ക്രമീകരിക്കുന്നതിന്റെ സാധ്യത പരിശോധിക്കപ്പെടുന്നുണ്ട്. മാതൃകപരമായ പ്രവര്‍ത്തന നടപടികളുടെ ഭാഗമായി

സാമൂഹിക അകലം, സാനിറ്റൈസേഷന്‍ തുടങ്ങിയ മുന്‍കരുതലുകള്‍ കര്‍ക്കശമായി പാലിക്കണമെന്ന നിര്‍ദ്ദേശങ്ങളും നല്‍കും. സമ്മേളന റിപ്പോര്‍ട്ടിങിനെത്തുന്ന മാധ്യമ പ്രവര്‍ത്തകരും കോവിഡ് മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും. ലോകസഭ റിപ്പോര്‍ട്ടിങ്ങിന് 30 മാധ്യമ പ്രവര്‍ത്തകര്‍ക്ക് മീഡിയ പാസ്.രാജ്യസഭ റിപ്പോര്‍ട്ടിങ്ങിനാകട്ടെ 20 മാധ്യമ പ്രവര്‍ത്തകര്‍ക്ക്. കോവിഡുമൂലം സഭാ ദിനങ്ങള്‍ നഷ്ടമായിട്ടുണ്ട്. അതിനാല്‍ ഒട്ടേറെ ലെജിസ്ലേറ്റീവ് ബിസിനസുകളോടെയായിരിക്കും നാളുകള്‍ക്ക് ശേഷമുള്ള സഭാ സമ്മേളനം.

Anweshanam
www.anweshanam.com