കള്ളപ്പണം വെളുപ്പിക്കൽ: പ്രതിക്ക് ജാമ്യം

ഒരു കോടി രൂപയുടെ വ്യക്തിഗത ബോണ്ടിൻ്റെയും 25 ലക്ഷം രൂപ വീതമുള്ള രണ്ടു ആൾ ജാമ്യത്തിലുമാണ് ജാമ്യം.
കള്ളപ്പണം വെളുപ്പിക്കൽ: പ്രതിക്ക് ജാമ്യം

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിക്ക് ജാമ്യം. റലിഗർ ഫിൻവെസ്റ്റ് മുൻ പ്രെമോട്ടർ ശിവന്ദർ മോഹൻ സിങിന് ഡൽഹി ഹൈകോടതിയാണ് ഇന്ന് (ജൂലായ് 23) ജാമ്യം നൽകിയത്. ഒരു കോടി രൂപയുടെ വ്യക്തിഗത ബോണ്ടിൻ്റെയും 25 ലക്ഷം രൂപ വീതമുള്ള രണ്ടു ആൾ ജാമ്യത്തിലുമാണ് ജാമ്യം. ജസ്റ്റിസ് അനുപ് ജയറാം ബം ഭാനിയുടെ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.കോടതിയിൽ പാസപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകൂട്ടി കോടതിയുടെ അനുമതി വാങ്ങാതെ രാജ്യത്തിന് പുറത്തു പോകരുതെന്ന നിബ്ബന്ധനയിലാണ് കോടതി ജാമ്യം.

അന്വേഷണ ഉദ്യോഗസ്ഥർക്ക് ബന്ധപ്പെടാനുള്ള ഫോൺ നമ്പർ നൽകണം. തെളിവ് നശിപ്പിക്കരുത്. കേസുമായി ബന്ധപ്പെട്ട ബാങ്കുകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടത്. അന്വേഷണവുമായി സഹകരിക്കണം. ഇത്തരം നിബ്ബന്ധനകളുമുണ്ട്. ജാമ്യമനുവദിക്കപ്പെട്ടുവെങ്കിലും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൻ്റെ മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന മോഹൻ സിങിന്ജയിൽ മോചിതനാകാനില്ല.

Related Stories

Anweshanam
www.anweshanam.com