കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്ന പക്ഷം വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കോടതി ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റിനും വിജിലന്‍സിനും അന്വേഷണം തുടരാം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്ന പക്ഷം വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

നോട്ടുനിരോധനക്കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി 10 കോടിയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് പത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് ഈ പണം ഇബ്രാഹിംകുഞ്ഞ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് ഹൈക്കോടതിയില്‍ വന്ന പരാതി. ഈ പണം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ചതാണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

അതിനാല്‍ വിജിലന്‍സ് ഇപ്പോള്‍ അന്വേഷിക്കുന്ന പാലാരിവട്ടം പാലം അഴിമതിയോടൊപ്പം കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയും അന്വേഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി അന്വേഷണത്തിന് അനുമതി നല്‍കിയത്. കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റിന് അന്വേഷണത്തിന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറണമെന്നും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com