മോദിയുടെ ഗബ്ബർ സിങ് ടാക്സ് ജിഡിപിയെ തകർത്തു: രാഹുൽ ഗാന്ധി
Top News

മോദിയുടെ ഗബ്ബർ സിങ് ടാക്സ് ജിഡിപിയെ തകർത്തു: രാഹുൽ ഗാന്ധി

സമ്പദ് വ്യവസ്ഥയെ തകർച്ചയിലേക്ക് തള്ളിയിട്ടത് മോദി സർക്കാരാണെന്ന നിശിതമായ വിമർശനങ്ങൾ ആവർത്തിക്കുകയാണ് രാഹുൽ ഗാന്ധി.

News Desk

News Desk

ന്യൂഡൽഹി: രാജ്യത്തിൻ്റെ ജിഡിപി മൂക്കുകുത്തിയതിനു മുഖ്യ കാരണം മോദിയുടെ 'ഗബ്ബർ സിങ് ടാക്സാ' ('ജിഎസ്ടി') ണെന്ന് മുൻ കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ ഗാന്ധി - എഎൻഐ റിപ്പോർട്ട്. സമ്പദ് വ്യവസ്ഥയെ തകർച്ചയിലേക്ക് തള്ളിയിട്ടത് മോദി സർക്കാരാണെന്ന നിശിതമായ വിമർശനങ്ങൾ ആവർത്തിക്കുകയാണ് രാഹുൽ ഗാന്ധി. 'മോദി സർക്കാർ എങ്ങനെ സമ്പദ് വ്യവസ്ഥയെ തകർത്തു'വെന്ന വിഡീയോ പരമ്പരയുടെ മൂന്നാം ഭാഗത്തിലാണ് രാജ്യത്തിൻ്റെ നികുതി വ്യവസ്ഥയെ തകർത്ത് പാവങ്ങളെ അരക്ഷിതരാക്കിയെന്ന വിമർശനങ്ങളുടെ മുന കൂർപ്പിച്ചത്.

എൻഡിഎ സർക്കാരിൻ്റെ 'മൊത്തം സേവന നികുതി'(ഗ്രോസ്സ സർവ്വീസ് ടാക്സ് - 'ജിഎസ്ടി' ) നികുതി വ്യവസ്ഥയല്ല. അത് പാവങ്ങൾക്ക് നേരെയുള്ള അതിക്രമമാണ്. ഗുഡ്സ് ആൻ്റ് സർവീസ് ടാക്സി (ജി എസ് ടി ) നെ ഗബ്ബർ സിങ് ടാക്സ് (ജി എസ് ടി ) എന്ന് പേരാണ് ഉചിതം. ഇത് ചെറുകിട വ്യവസായ മേഖലയെ പാടെ തളർത്തി. ചെറിയ കച്ചവടങ്ങളെ പൂട്ടിച്ചു. ദശലക്ഷക്കണക്കിന് തൊഴിൽ സാധ്യതയെ ഇല്ലാതാക്കി.

സംസ്ഥാന സമ്പദ് വ്യവസ്ഥകളെ അവതാളത്തിലാക്കി. ഒപ്പം രാജ്യത്തിൻ്റെ തന്നെ സമ്പദ് വ്യവസ്ഥയെ മഹാദുരന്തമാക്കി മാറ്റിയെടുത്തു - ട്വിറ്ററിനോടൊപ്പം പോസ്റ്റുചെയ്യപ്പെട്ട വിഡീയോയിൽ ഗാന്ധി പറഞ്ഞു.

സെപ്തംബർ മൂന്ന്. രണ്ടാം ഭാഗ വിഢീയോ പരമ്പരയിൽ രാഹുൽ അടിവരിയിട്ടത് നോട്ടു നിരോധനം രാജ്യത്തിൻ്റെ ചെറു കച്ചവടക്കാരെയും കർഷകരെയും തൊഴിലാളികളെയും തകർത്തു തരിപ്പണമാക്കിയെന്നതിലാണ്.

വിഡീയോ പരമ്പരയുടെ ഒന്നാം ഭാഗം ആഗസ്ത് 31നായിരുന്നു. നോട്ടു നിരോധന ലക്ഷ്യം പിഴച്ചെന്നും ജിഎസ്ടിയും ലോക്ക് ഡൗണും അനൗദ്യോഗിക തൊഴിൽ മേഖലയെ നിശ്ചലമാക്കിയെന്നുമാ ണ്‌ ഒന്നാം ഭാഗത്തിൽ രാഹുൽ ഗാന്ധി ഊന്നിയത്.

Anweshanam
www.anweshanam.com