പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ബംഗ്ലാദേശ് സന്ദർശിക്കും

ബംഗ്ലാദേശിൽ എത്തുന്ന മോദി അവിടെ ദേശിയ ദിന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും .
പ്രധാനമന്ത്രി നരേന്ദ്ര മോദി  ഈ മാസം  ബംഗ്ലാദേശ് സന്ദർശിക്കും

ന്യൂഡൽഹി ;പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 26 ,27 തീയതികളിൽ ബംഗ്ലാദേശ് സന്ദർശിക്കും .ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം .കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത് .

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജന്മവാര്ഷികത്തോട് അനുബന്ധിച്ചാണ് സന്ദർശനം .ബംഗ്ലാദേശിൽ എത്തുന്ന മോദി അവിടെ ദേശിയ ദിന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com