നരേന്ദ്ര മോദിയുടെ പീഡനവും സമ്മർദ്ദവും മൂലം കേന്ദ്രമന്ത്രിമാർ മരിച്ചു ;വിവാദപരാമർശം

'നിങ്ങൾ തിരഞ്ഞെടുപ്പ് സമർദ്ദത്തിലാകും .എന്നാൽ എന്റെ പിതാവിന്റെ പേരിൽ നുണകൾ പ്രചരിപ്പിക്കരുത് 'സൊനാലി ജെയ്റ്റ്ലീ ഭാഷി പറഞ്ഞു .
നരേന്ദ്ര മോദിയുടെ പീഡനവും സമ്മർദ്ദവും മൂലം കേന്ദ്രമന്ത്രിമാർ മരിച്ചു ;വിവാദപരാമർശം

ചെന്നൈ :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പീഡനവും സമ്മർദ്ദവും മൂലമാണ് കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്ഉം അരുൺ ജെയ്‌റ്റ് ലീയും മരിച്ചതെന്ന് ഡി എം കെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമാകുന്നു .

മോദി നിങ്ങൾ എല്ലാവരെയും അടിച്ചമർത്തി .നിങ്ങളെ വണങ്ങാനോ ഭയപ്പെടാനോ ഞാൻ ഇ പളനിസ്വാമിയല്ല .ഞാൻ ഉദയനിധി സ്റ്റാലിനാണ് .കലൈഞ്ജരുടെ പേരമകൻ .ഉദയനിധി സ്റ്റാലിൻ പറഞ്ഞു .

അതിനിടെ പരാമർശത്തിനിടെ അരുൺ ജെയ്റ്റ് ലീയുടെ കുടുംബവും സുഷമയുടെ കുടുംബവും രംഗത്ത് എത്തി .അമ്മയുടെ പേര് എലെക്ഷൻ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് സുഷമയുടെ മക്കൾ പറഞ്ഞു .തങ്ങളുടെ വിഷമഘട്ടത്തിൽ കൂടെ നിന്നയാളാണ് മോദി .

'നിങ്ങൾ തിരഞ്ഞെടുപ്പ് സമർദ്ദത്തിലാകും .എന്നാൽ എന്റെ പിതാവിന്റെ പേരിൽ നുണകൾ പ്രചരിപ്പിക്കരുത് 'സൊനാലി ജെയ്റ്റ്ലീ ഭാഷി പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com