പ്രധാന മന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും

എൻ ഡി എ സ്ഥാനാർഥികളുടെ പ്രചാരണത്തിനാണ് മോദി പാലക്കാട് എത്തുന്നത് .
പ്രധാന മന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും

പാലക്കാട് ;തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പൂർണത നല്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും .എൻ ഡി എ സ്ഥാനാർഥികളുടെ പ്രചാരണത്തിനാണ് മോദി പാലക്കാട് എത്തുന്നത് .

ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനത്ത് രാവിലെ അദ്ദേഹം എത്തും .പ്രധാനമന്ത്രിയെ ബി ജെ പി യുടെ ജില്ലാ സംസ്ഥാന നേതാക്കൾ സ്വീകരിക്കും .മെട്രോമാൻ ഇ ശ്രീധരൻ ഉൾപ്പെടെയുള്ളവരുണ്ടാകും .അരലക്ഷം പേർക്ക് ഇരിക്കാവുന്ന പന്തൽ ഉണ്ടാക്കിയിട്ടുണ്ട് .

പ്രധാനമന്ത്രിയുടെ സന്ദർശനം മൂലം രാവിലെ മുതൽ ഉച്ച വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും .പ്രിയങ്ക ഗാന്ധി ഇന്ന് ആലപ്പുഴ ,കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പര്യടനം നടത്തും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com