ഇടതും കോണ്‍ഗ്രസും വൈകാതെ 'കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി'യായി മാറും; പരിഹസിച്ച് മോദി

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തിയ മോദി പദ്മനാഭ സ്വാമിയെയും ആറ്റുകാലമ്മയെയും കുറിച്ച്‌ പറഞ്ഞുകൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്
ഇടതും കോണ്‍ഗ്രസും വൈകാതെ 'കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി'യായി മാറും; പരിഹസിച്ച് മോദി

തിരുവനന്തപുരം: യുഡിഎഫും എല്‍ഡിഎഫും ഇരട്ട സഹോദരന്‍മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുര്‍ഭരണത്തിലും അഴിമതിയിലും സ്വജനപക്ഷപാതത്തിലും വര്‍ഗീയതയിലും ജാതിയതയിലുമെല്ലാം ഇവര്‍ ഇരട്ട സഹോദരന്മാരാണെന്നും മോദി പറഞ്ഞു. ബംഗാള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ബന്ധം കൂടുകയാണ്. ഇത് കാണുമ്പോള്‍ അവര്‍ പരസ്പരം ലയിച്ച് ഒറ്റപാര്‍ട്ടിയായി അതിന് സിസിപി (കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി) എന്ന് പേരിടണമെന്ന് മോദി പറഞ്ഞു.

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തിയ മോദി പദ്മനാഭ സ്വാമിയെയും ആറ്റുകാലമ്മയെയും കുറിച്ച്‌ പറഞ്ഞുകൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്. പദ്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാല്‍, വെള്ളായണി, ആഴിമല, എന്നീ ക്ഷേത്രങ്ങളുടെ നാടാണ് തിരുവനന്തപുരമെന്നും, സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങളുടെ നാടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് ഇടുതപക്ഷത്തെ പരാജയപ്പെടുത്താനുള്ള താത്പര്യമോ കഴിവോ ഇല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുന്നു. എന്‍ഡിഎയ്ക്ക് അനുകൂലമായ ജനപിന്തുണയാണ് കേരളത്തിലുണ്ടാകുന്നതെന്ന് മോദി പറഞ്ഞു, എന്‍ഡിഎയുടെ ജനപിന്തുണയ്ക്ക് നേതൃത്വം നല്‍കുന്നത് യുവാക്കളും സ്ത്രീകളുമാണ്. തിരുവനന്തപുരത്ത് ഒരു മന്ത്രിയുണ്ട്. ക്ഷേത്രങ്ങള്‍ സംരക്ഷിക്കുകയാണ് ഈ മന്ത്രിയുടെ ചുമതല. എന്നാല്‍ വിശ്വാസികളെ ലാത്തികൊണ്ട് മര്‍ദ്ദിച്ചതിന്റെ ബുദ്ധികേന്ദ്രം അയാളായിരുന്നെന്നും മോദി പറഞ്ഞു.

പ്രൊഫഷണലുകളെ വേട്ടയാടിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. നമ്പിനാരായണന്നെ് ശാസ്ത്രജ്ഞന്റെ ശാസ്ത്രജീവിതം തന്നെ യുഡിഎഫ് ഇല്ലാതാക്കി. എ - ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തമ്മിലടിയിലാണ് നമ്പി നാരായണന്‍റെ ജീവിതം താറുമാറായത്. യുഡിഎഫിനൊപ്പം ഒരിക്കലും പ്രൊഫഷണലുകൾ എത്തില്ല. മെട്രോമാൻ ഇ ശ്രീധരനെ എൻഡിഎ ബഹുമാനിക്കുന്നു. രാജ്യത്തിന് വേണ്ടി സംഭാവനകൾ നൽകിയ ഇ ശ്രീധരന് കേരളത്തെ സേവിക്കാൻ എൻഡിഎ വേദി നൽകി.

കേരളത്തിൽ ഭരണഹർത്താലാണ്. ജനങ്ങൾക്ക് മുന്നിൽ മികച്ച ആശയങ്ങൾ നടപ്പാക്കാൻ ബിജെപി മാത്രമേയുള്ളൂ. ഇടതുസർക്കാർ പരാജയമാണ്. കേന്ദ്രം നൽകിയ സഹായം പോലും അവർ കൃത്യമായി വിനിയോഗിച്ചില്ല. ആരോഗ്യം, പശ്ചാത്തല സൗകര്യവികസനം, ദുരന്തനിവാരണം എന്നീ മേഖലകളിൽ വേണ്ട തരത്തിൽ വിനിയോഗിക്കാത്ത സർക്കാരാണിതെന്ന് മോദി കുറ്റപ്പെടുത്തി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com