കോവിഡ് വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമെന്ന് അമേരിക്കന്‍ കമ്പനി മോഡേണ

മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന് കോവിഡ് പ്രതിരോധത്തിന് കഴിയുമെന്ന് മൊഡേണ അവകാശപ്പെട്ടിരിക്കുന്നത്
കോവിഡ് വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമെന്ന് അമേരിക്കന്‍ കമ്പനി മോഡേണ

വാഷിങ്ടണ്‍: അമേരിക്കന്‍ ബയോടെക്നോളജി കമ്പനിയായ മൊഡേണയുടെ പരീക്ഷണാത്മക കോവിഡ് 19 പ്രതിരോധ വാക്സിന്‍ 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. മൊഡേണ തന്നെയാണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന് കോവിഡ് പ്രതിരോധത്തിന് കഴിയുമെന്ന് മൊഡേണ അവകാശപ്പെട്ടിരിക്കുന്നത്.

നേരത്തെ വാക്സീൻ 90 ശതമാനം ഫലപ്രദമാണെന്ന് യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോഡേണയും ശുഭപ്രതീക്ഷയുടെ പ്രഖ്യാപനം നടത്തിയത്. 30,000 ത്തിലധികം പേർ പങ്കെടുത്ത ക്ലിനിക്കൽ ട്രയലിൽ നിന്നുള്ള ഫലങ്ങളും മോഡേണ പുറത്തുവിട്ടു.

'മൂന്നാംഘട്ട പഠനത്തില്‍ നിന്നുളള പോസിറ്റീവായ ഈ ഇടക്കാല വിശകലനം ഞങ്ങളുടെ വാക്‌സിന് ഗുരുതര കേസുള്‍പ്പടെയളള കോവിഡ് 19

പ്രതിരോധിക്കാന്‍ കഴിയുമെന്ന ആദ്യ ക്ലിനിക്കല്‍ സാധൂകരണമാണ് നല്‍കിയിരിക്കുന്നത്.' മോഡേണയുടെ സി.ഇ.ഒ. സ്റ്റീഫന്‍ ബന്‍സെല്‍ പറഞ്ഞു.

രണ്ട് വാക്സീനുകളും മെസഞ്ചർ ആർ‌എൻ‌എ എന്ന പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് പരമ്പരാഗത വാക്സീനുകളേക്കാൾ വേഗത്തിൽ ഉൽ‌പാദിപ്പിക്കുകയും മനുഷ്യ കോശങ്ങളെ വാക്സീൻ ഫാക്ടറികളാക്കി മാറ്റുകയും ചെയ്യുന്നു. മോഡേണയുടെ വാക്‌സീനിൽ ഒരു ലാബിൽ നിർമിച്ച മെസഞ്ചർ ആർ‌എൻ‌എ അല്ലെങ്കിൽ എം‌ആർ‌എൻ‌എ എന്ന ജനിതക വസ്തുക്കൾ അടങ്ങിയിരിക്കുന്നു. എം‌ആർ‌എൻ‌എ അടിസ്ഥാനപരമായി ഒരു ജനിതക കോഡാണ്. അത് എങ്ങനെ പ്രോട്ടീൻ രൂപപ്പെടുത്താമെന്ന് സെല്ലുകളെ നിർദ്ദേശിക്കുന്നു. വൈറസ് പ്രോട്ടീനുകളോട് സാമ്യമുള്ള പ്രോട്ടീനുകൾ നിർമിക്കുന്നതിനുള്ള ശരീരത്തിന്റെ സ്വന്തം സെല്ലുലാർ സംവിധാനങ്ങളെ mRNA പറയുന്നു, അങ്ങനെ ഒരു രോഗപ്രതിരോധ പ്രതികരണം ഉണ്ടാകുന്നു.

മൂന്നാം ഘട്ട പഠനത്തിൽ നിന്നുള്ള ഈ പോസിറ്റീവ് ഇടക്കാല വിശകലന പ്രകാരം വാക്സീന് കോവിഡ്-19 രോഗത്തെ തടയാൻ കഴിയുമെന്ന് തെളിയിച്ചുവെന്ന് മോഡേണയുടെ സിഇഒ സ്റ്റീഫൻ ബാൻസെൽ പറഞ്ഞു. യുഎസിലും ലോകമെമ്പാടും അടിയന്തര അംഗീകാരത്തിനായി ആഴ്ചകൾക്കുള്ളിൽ തന്നെ അപേക്ഷ സമർപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. വർഷാവസാനത്തോടെ യുഎസിൽ വിതരണം ചെയ്യാൻ ഏകദേശം 20 ദശലക്ഷം ഡോസുകൾ തയാറാകുമെന്നാണ് അറിയുന്നത്.

മൊഡേണയുടെ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് വൈദ്യശാസ്ത്രലോകം സ്വീകരിച്ചത്. മൊഡേണയില്‍ നിന്നുളള വാര്‍ത്ത വളരെയധികം ഉത്സാഹമുണര്‍ത്തുന്നതാണെന്നും അടുത്ത കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ വാക്സിന്‍ ലഭ്യമാകുമെന്ന ശുഭാപ്തി വിശ്വാസം ഉയര്‍ത്തുന്നതാണെന്നും ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ പ്രൊഫസര്‍ പീറ്റര്‍ ഓപണ്‍ഷാ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com