കേരള കോൺഗ്രസ് നേതാവും എംഎൽഎയുമായ സിഎഫ് തോമസ് അന്തരിച്ചു

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം
കേരള കോൺഗ്രസ് നേതാവും എംഎൽഎയുമായ സിഎഫ് തോമസ് അന്തരിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ സി എഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

9 തവണ എംഎല്‍എയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവാണ് അദ്ദേഹം. കെ എം മാണിയുടെ അടുത്ത അനുയായി ആയിരുന്ന സി എഫ് തോമസ്, മാണിയുടെ മരണത്തിന് ശേഷം പിജെ ജോസഫ് പക്ഷത്തേക്ക് മാറിയിരുന്നു. 2001-2006 കാലത്തെ യുഡിഎഫ് സര്‍ക്കാരിലായിരുന്നു സി എഫ് തോമസ് മന്ത്രിയായിരുന്നത്.

കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനാണ്. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തിയത്. 2001-2006ല്‍ ഗ്രാമവിവകസനവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്.

കെഎസ് യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സിഎഫ് തോമസ് കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കെഎം മാണിക്കൊപ്പം നിലനിന്ന തോമസ് മാണിയുടെ മരണത്തിന് പിന്നാലെ ജോസഫിനൊപ്പം നിലകൊണ്ടു.

Related Stories

Anweshanam
www.anweshanam.com