വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര തീരുമാനം പ്രതിഷേധാര്‍ഹം; എംകെ സ്റ്റാലിന്‍

2003ലെ ധാരണയുടെ ലംഘനമാണ് നടക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര തീരുമാനം പ്രതിഷേധാര്‍ഹം; എംകെ സ്റ്റാലിന്‍

ചെന്നൈ: തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പടെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇത്തരം തീരുമാനം കൈക്കൊള്ളൂവെന്ന 2003ലെ ധാരണയുടെ ലംഘനമാണ് നടക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനം പുനഃപരിശോധിക്കണം എന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങൾ നടത്തിപ്പിനായി അദാനി ​ഗ്രൂപ്പിന് നൽകിയതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് സ്റ്റാലിനും കേന്ദ്രത്തിനെതിരെ രം​ഗത്തെത്തിയിരിക്കുന്നത്.

അതേസമയം, വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വ്യാഴാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലുണ്ടായ തീരുമാനങ്ങളും കത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗം തീരുമാനിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com