മന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും; ചരിത്രത്തിൽ ആദ്യം

ഇതാദ്യമായാണ് അവകാശലംഘനനോട്ടീസില്‍ ഒരു മന്ത്രി എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുന്നത്
മന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും; ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും. കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് പുറത്ത് വിട്ടത് അവകാശലംഘനമാണെന്ന വി ഡി സതീശന്‍റെ നോട്ടീസിലാണ് മന്ത്രിയെ വിളിച്ച്‌ വരുത്തുന്നത്. ഇതാദ്യമായാണ് അവകാശലംഘനനോട്ടീസില്‍ ഒരു മന്ത്രി എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുന്നത്.

റിപ്പോര്‍ട്ടിന് പുറമേ നാല് പേജ് അധികമായി ചേര്‍ത്തതിനെതിരെയാണ് പ്രതികരിച്ചതെന്നായിരുന്നു മന്ത്രി സ്പീക്കര്‍ക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ ചട്ടലംഘനമാണെന്ന് അറിഞ്ഞ് കൊണ്ടാണ് മന്ത്രി സി എ ജി റിപ്പോര്‍ട്ട് പുറത്ത് വിട്ടതെന്നായിരുന്നു വി ഡി സതീശന്‍റെ ആരോപണം.

രാവിലെ 11 മണിക്ക് നിയമസഭാമന്ദിരത്തിലാണ് എത്തിക്സ് കമ്മിറ്റി ചേരുക.

Related Stories

Anweshanam അന്വേഷണം
www.anweshanam.com