ധനമന്ത്രി തോമസ് ഐസക്കിന്റെ ഫലം നെഗറ്റീവ്; ആശുപത്രി വിട്ടു

ഇനി തോമസ് ഐസക്ക് ഏഴ് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും
ധനമന്ത്രി തോമസ് ഐസക്കിന്റെ ഫലം നെഗറ്റീവ്; ആശുപത്രി വിട്ടു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇതേതുടർന്ന് മന്ത്രിയെ ആശുപത്രിയില്‍ നിന്നും ഡിസ്‍ചാര്‍ജ് ചെയ്തു. ഇനി തോമസ് ഐസക്ക് ഏഴ് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഇന്ന് നടത്തിയ ആന്‍റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ആയത്. 10 ദിവസമായി തോമസ് ഐസക്ക് ചികിത്സയില്‍ ആയിരുന്നു. പ്രത്യേകം മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചാണ് ചികിത്സ നടത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com