സിഎജി റിപ്പോര്‍ട്ട് അന്തിമമെന്ന് മന്ത്രി തോമസ് ഐസക്

സിഎജി റിപ്പോര്‍ട്ട് അന്തിമമെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്.
സിഎജി റിപ്പോര്‍ട്ട് അന്തിമമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് അന്തിമമെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി വായ്പ്പകള്‍ ഓഫ് ബജറ്റ് വായ്പ്പകളാണെന്നാണ് സിഎജി നിലപാട്. കിഫ്ബിയിലേക്കുള്ള ബജറ്റിന് പുറത്തുള്ള കടമെടുക്കലല്ല. കിഫ്ബി സര്‍ക്കാറിന് ബാധ്യതയാകുമെന്നാണ് സിഎജി നിലപാട്.

കിഫ്ബിയുടെ വായ്പ്പ പ്രത്യക്ഷ ബാധ്യതയാകില്ലെന്നും കിഫ്ബിയുടെ പണം സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് വരുന്നില്ലെന്നും തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ കിഫ്ബിക്കെതിരെ നീക്കമുണ്ടെന്നും സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളേയും സംസ്ഥാന സര്‍ക്കാരിനേയും അട്ടിമറിക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട് എന്നും ധനമന്ത്രി വ്യക്തമാക്കി.

അതേസമയം, റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല, അത് കേരളത്തിന്റെ വികസനത്തെ എങ്ങിനെ ബാധിക്കുമെന്നതാണ് വിഷയം. സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ചട്ടലംഘനം ഉണ്ടെങ്കില്‍ അതു പരിശോധിക്കാം ആ ചട്ടലംഘനം നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com