ഇടത് സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സി പി ഐയിൽ നടപടി

ഇടത് സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സി പി ഐയിൽ നടപടി

ആലപ്പുഴ :ചേർത്തലയിൽ ഇടത് സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സി പി ഐയിൽ നടപടി .മന്ത്രിയുടെ പേർസണൽ സ്റ്റാഫ് അംഗത്തെ ഓഫീസിൽ നിന്നും പുറത്താക്കി .മന്ത്രി പി തിലോത്തമന്റെ അഡിഷണൽ പ്രൈവറ്റ് സെക്രെട്ടറിയും ചേർത്തല കരുവാ ലോക്കൽ കമ്മിറ്റി മുൻ സെക്രെട്ടറിയുമായ പി പ്രദ്യുത്നെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത് .

മന്ത്രി കൂടി പങ്കെടുത്ത യോഗത്തിൽ വച്ചാണ് പേർസണൽ സ്റ്റാഫ് അംഗത്തിനെതിരെ അച്ചടക്ക നടപ്പാടി എടുത്തത് .ചേർത്തലയിലെ സി പി ഐ സ്ഥാനാർഥി പി പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും ഇയാൾ വിട്ടു നിന്നിരുന്നു .പ്രസാദിനെ തോല്പിക്കണമെന്ന് പ്രദ്യുത് പലരോടും പറഞ്ഞിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com