വിയറ്റ്നാമിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി
Top News

വിയറ്റ്നാമിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി

വിയ്റ്റനാം ഇന്ന് 75ാമത് സ്വാതന്ത്ര്യ ദിന വാർഷികമാണ് ആഘോഷിക്കുന്നത്.

News Desk

News Desk

ന്യൂ ഡല്‍ഹി: വിയറ്റ്നാമിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കർ. ഈ വേളയിൽ ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള തന്ത്രപരമായ ബന്ധം ഇനിയും കൂടുതൽ ശക്തിപ്പെടട്ടെയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ആശംസിച്ചു.

വിയ്റ്റനാം ഇന്ന് 75ാമത് സ്വാതന്ത്ര്യ ദിന വാർഷികമാണ് ആഘോഷിക്കുന്നത്. വിയറ്റ്നാം ഡെപ്യുട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ പാം ബിൻ പിനിനാണ് സ്വാതന്ത്ര്യ ദിന വാർഷികാശംസകൾ നേർന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Anweshanam
www.anweshanam.com