പ്ര​തി​ഷേ​ധ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് മന്ത്രി ജ​ലീ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്
Top News

പ്ര​തി​ഷേ​ധ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് മന്ത്രി ജ​ലീ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്

നിരവധി സ്ഥലങ്ങളിൽ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: വ​ഴി​നീ​ളെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളെ മ​റി​ക​ട​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി. തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, യു​വ​മോ​ര്‍​ച്ചാ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ഉച്ചയോടെ മലപ്പുറത്ത് നിന്ന് പുറപ്പെട്ട മന്ത്രിക്ക് നേരെ വഴിനീളെ ശക്തമായ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസിന്റെയും യുവമോർച്ചയുടെയും പ്രവർത്തകർ നടത്തിയത്. നിരവധി സ്ഥലങ്ങളിൽ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി. ആലപ്പുഴയിൽ വച്ച് രണ്ട് തവണ മന്ത്രിയുടെ വാഹനം തടഞ്ഞ് ചീമുട്ടയെറിഞ്ഞു. കൊല്ലത്ത് പാരിപ്പള്ളിയിൽ മന്ത്രിയുടെ വാഹനത്തിന് കുറുകെ പ്രതിഷേധക്കാർ മറ്റൊരു വാഹനം ഇട്ട് തടയാൻ ശ്രമിച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സും യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, യു​വ​മോ​ര്‍​ച്ചാ പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. പോ​ലീ​സ് ലാ​ത്തി​വീ​ശി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഇ​വ​രെ പി​ന്നീ​ട് പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെടി ജലീൽ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം.

Anweshanam
www.anweshanam.com