പ്രതികരിക്കാതെ മന്ത്രി കെ ടി ജലീൽ; പ്രതിഷേധ സമരം ഇന്നും തുടരും
Top News

പ്രതികരിക്കാതെ മന്ത്രി കെ ടി ജലീൽ; പ്രതിഷേധ സമരം ഇന്നും തുടരും

തവനൂരിലെ എംഎല്‍എ ഓഫീസിലേക്കും വളാഞ്ചേരിയിലെ വീട്ടിലേക്കുമുള്‍പ്പെടെ പ്രതിഷേധം ഇന്നും തുടരും

News Desk

News Desk

മലപ്പുറം: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് മൂന്നാം ദിനവും പ്രതികരണത്തിനില്ലെന്നുറച്ച്‌ മന്ത്രി കെ.ടി.ജലീല്‍. രണ്ട് ദിവസമായി മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ തുടരുന്ന മന്ത്രി, ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങിയേക്കും.

അതേസമയം മന്ത്രിയുടെ രാജി വരെ പ്രതിഷേധം തുടരുമെന്നാണ് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തവനൂരിലെ എംഎല്‍എ ഓഫീസിലേക്കും വളാഞ്ചേരിയിലെ വീട്ടിലേക്കുമുള്‍പ്പെടെ പ്രതിഷേധം ഇന്നും തുടരും.

പ്രതിഷേധം കനക്കുമ്പോഴും ഒന്നും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് മന്ത്രി. വീടിന് പുറത്തേക്കിറങ്ങിയില്ലെങ്കിലും പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചകള്‍ ഇന്നലത്തെപ്പോലെ ഇന്നും വീട്ടില്‍ തുടര്‍ന്നേക്കും. നിശ്ചിത സമയത്തിനുള്ളില്‍ ഇ.ഡി വീണ്ടും ചോദ്യംചെയ്യലിന് വിളിച്ചില്ലെങ്കില്‍ അപ്പോള്‍ പ്രതികരിക്കുമെന്നും മന്ത്രിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പലതും മറക്കാനുള്ളത് കൊണ്ടാണ് ജലീല്‍ പ്രതികരിക്കാത്തതെന്നാണ് പ്രതിപക്ഷ ആരോപണം. പക്ഷേ ഈ ഘട്ടത്തില്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്ന് എല്‍ഡിഎഫ്‌ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. കേസിന്റെ ആദ്യ ഘട്ടത്തില്‍ മന്ത്രി തിടുക്കത്തില്‍ നടത്തിയ പ്രതികരണം ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്നാണ് വിലയിരുത്തല്‍.

Anweshanam
www.anweshanam.com