ലോകായുക്ത വിധിക്കെതിരെ ജലീലിന് ഹൈക്കോടതിയെ സമീപിക്കാം: കോടിയേരി

ഇ.പി ജയരാജന്‍ സ്വന്തമായി നിലപാടെടുത്ത് രാജി സന്നദ്ധത അറിയിക്കുകയാണ് ഉണ്ടായത്. ജയരാജന്റെ പേരില്‍ കേസുപോലും ഉണ്ടായിരുന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി
ലോകായുക്ത വിധിക്കെതിരെ ജലീലിന് ഹൈക്കോടതിയെ സമീപിക്കാം: കോടിയേരി

തിരുവനന്തപുരം : ലോകായുക്ത വിധിക്കെതിരെ കെ. ടി ജലീലിന് ഹൈക്കോടതിയെ സമീപിക്കാമെന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍. നിയമവശങ്ങള്‍ പരിശോധിച്ച്‌ ആവശ്യമായ തീരുമാനമെടുക്കാനുള്ള അവകാശം ജലിലിനുണ്ട്. മുഖ്യമന്ത്രിക്ക് ഇതില്‍ തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത് ജലീലിന്റെ വിഷയവുമായി താരതമ്യം ചെയ്യാനാകില്ല. ഇ.പി ജയരാജന്‍ സ്വന്തമായി നിലപാടെടുത്ത് രാജി സന്നദ്ധത അറിയിക്കുകയാണ് ഉണ്ടായത്. ജയരാജന്റെ പേരില്‍ കേസുപോലും ഉണ്ടായിരുന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ. ടി ജലീല്‍ സ്വജനപക്ഷപാതം നടത്തിയെന്നും മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്ത വിധിയില്‍ പറഞ്ഞിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ബന്ധുനിയമനം അധികാര ദുര്‍വിനിയോഗമാണ്. ബന്ധുവായ അദീമിനെ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ ആക്കിയത് ചട്ടം ലംഘിച്ചാണന്നും വിധിയില്‍ പറയുന്നു. അതുകൊണ്ട് തന്നെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ലോകായുക്ത വിധിയില്‍ ആവശ്യപ്പെട്ടിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com