മു​റു​കാ​ത്ത കു​രു​ക്ക് മു​റു​ക്കി വെ​റു​തേ സ​മ​യം ക​ള​യേ​ണ്ടെ; പ്രതികരണവുമായി കെ ടി ജലീല്‍

മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
മു​റു​കാ​ത്ത കു​രു​ക്ക് മു​റു​ക്കി വെ​റു​തേ സ​മ​യം ക​ള​യേ​ണ്ടെ; പ്രതികരണവുമായി കെ ടി ജലീല്‍

കൊച്ചി: മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഔദ്യോഗിക വാഹനത്തിൽ തന്നെ മന്ത്രി കസ്റ്റംസ് ഓഫീസിൽ നിന്ന് മടങ്ങി. ഇന്ന് ഉച്ചയോടെയാണ് മന്ത്രി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയത്. ആറര മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഖുറാൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ജലീലിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഖുറാൻ എത്തിച്ചതിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ, വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചോ എന്നീ കാര്യങ്ങൾ സംബന്ധിച്ചാണ് പ്രധാനമായും ജലീലിനോട് ചോദിച്ചറിഞ്ഞത് എന്നാണ് വിവരം. സ്വപ്ന സുരേഷുമായുളള ഫോൺ വിളികൾ, കോൺസുലേറ്റുമായുളള ബന്ധം, ഭക്ഷ്യകിറ്റ് വിതരണം, ഈന്തപ്പഴ വിതരണം എന്നിവ സംബന്ധിച്ചെല്ലാം മന്ത്രിയിൽ നിന്ന് വ്യക്ത തേടാനായിരുന്നു ചോദ്യം ചെയ്യൽ. ഇതിനായി ഡൽഹിയിൽ നിന്ന് പ്രത്യേക ചോദ്യാവലിയും തയറാക്കി അന്വേഷണസംഘത്തിന് നൽകിയിരുന്നു.

നേരത്തെയും ജലീലിനെ വിഷയത്തിൽ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യലിന് ശേഷം, " മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട", എന്ന് ജലീൽ ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടു.

കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട

-------------------------------

മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി മൊഴിയെടുക്കാന്‍ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാന്‍ വിളിച്ചത് കോണ്‍ഫിഡന്‍ഷ്യലായതിനാല്‍ കോണ്‍ഫിഡന്‍ഷ്യലായാണ് പോയത്.

ഒരിക്കല്‍കൂടി ഞാന്‍ ആവര്‍ത്തിക്കുന്നു; ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വര്‍ണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയര്‍ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാന്‍ കഴിയില്ല. സത്യമേവ ജയതേ. ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവര്‍ത്തകന്റെ എക്കാലത്തുമുള്ള ആത്മബലം. എന്റെ കഴുത്തില്‍ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവര്‍ കുഴയുകയോ കയര്‍ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തില്‍ നിന്നുള്ള മനോധൈര്യമാണ്.

Related Stories

Anweshanam
www.anweshanam.com