മന്ത്രി കെടി ജലീല്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി

ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയത്.
മന്ത്രി കെടി ജലീല്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി

കൊച്ചി: നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസില്‍ മന്ത്രി കെ.ടി ജലീല്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി. ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയത്. ചട്ടലംഘനം നടത്തി ഖുര്‍ആന്‍ എത്തിച്ച് വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

മാര്‍ച്ച് നാലിനാണ് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ മതഗ്രന്ഥമെത്തിയത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ കീഴിലുള്ള സി ആപ്ടിന്റെ വാഹനത്തിലാണ് ഖുര്‍ ആന്‍ വിതരണം ചെയ്യാനായി കൊണ്ടുപോയത്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണോ ഖുര്‍ആന്‍ ഇറക്കുമതി ചെയ്തതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. എന്നാല്‍ കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ ഏല്‍പിച്ചതെന്നാണ് മന്ത്രി ജലീലിന്റെ നിലപാട്. ഇത് മൂന്നാം തവണയാണ് മന്ത്രിയെ അന്വേഷണ ഏജന്‍സി വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് കൊച്ചിയില്‍ കസ്റ്റംസ് ചോദ്യം ചെയ്യല്‍.

അതേസമയം, കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കൊച്ചി കസ്റ്റംസ് ഓഫീസ് അണുവിമുക്തമാക്കുന്നതിനാല്‍ ഉച്ചയോടെ ചോദ്യം ചെയ്യലിനായി ഹാജരാകനാണ് മന്ത്രി കെടി ജലീലിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

Related Stories

Anweshanam
www.anweshanam.com