ലൈഫ് മിഷന്‍ ഫ്ലാറ്റ് വിവാദം; സിഇഓ യു വി ജോസിനോട് വിശദീകരണം തേടി മന്ത്രി എ സി മൊയ്‍തീന്‍
Top News

ലൈഫ് മിഷന്‍ ഫ്ലാറ്റ് വിവാദം; സിഇഓ യു വി ജോസിനോട് വിശദീകരണം തേടി മന്ത്രി എ സി മൊയ്‍തീന്‍

വൈകിട്ട് മന്ത്രിയുടെ വസതില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്

News Desk

News Desk

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് വിവാദത്തില്‍ സിഇഒ, യു വി ജോസിനോട് മന്ത്രി എ സി മൊയ്‍തീന്‍ വിശദീകരണം തേടി. വൈകിട്ട് മന്ത്രിയുടെ വസതില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്. യൂണീടാക്കും കോണ്‍സുലേറ്റും തമ്മിലുള്ള കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് യു.വി.ജോസ് മന്ത്രിയെ അറിയിച്ചു.

നിയമസഭ സമ്മേളനം നാളെ ചേരാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടൽ. കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സിഇഒ യു വി ജോസിനോട് മന്ത്രി ആവശ്യപ്പെട്ടു.

നാളെ നിയമസഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഇതിനിടെയാണ് വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ ഉപകരാര്‍ പുറത്തുവന്നതിന് പിന്നാലെ, ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിനെ മന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തിലേക്ക് വളിച്ചുവരുത്തിയത്.

കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് യു.വി.ജോസ് വ്യക്തമാക്കി. എന്നാല്‍ ലൈഫ് മിഷനെ ബാധിക്കുന്ന കാര്യമല്ലെന്ന വിലയിരുത്തലിലാണ് ഇടപെടാതിരുന്നതെന്ന് യു.വി.ജോസ് അറിയിച്ചത്. കരാര്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി യു.വി.ജോസിന് നിര്‍ദേശം നല്‍കി.

Anweshanam
www.anweshanam.com