മെഹ്​ബൂബ മുഫ്​തിയെ​ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ചു

മെഹ്​ബൂബ മുഫ്​തിയുടെ തടങ്കലില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായതോടെയാണ്​ അവരുടെ മോചനത്തിന്​ വഴിയൊരുങ്ങിയത്
മെഹ്​ബൂബ മുഫ്​തിയെ​ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷമായി തടവില്‍ കഴിയുന്ന ജമ്മുകശ്​മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്​ബൂബ മുഫ്​തിയെ മോചിപ്പിച്ചു. ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ സാഹചര്യത്തില്‍ പൊതുസുരക്ഷ നിയമപ്രകരാമാണ്​ മുഫ്​തിയെ തടവിലിട്ടിരുന്നത്​.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ വീട്ടിൽ കരുതൽ തടങ്കലിലായിരുന്ന മുഫ്തിയെ പതിനാല് മാസത്തിന് ശേഷമാണ് മോചിപ്പിച്ചത്. മെഹ്​ബൂബ മുഫ്​തിയുടെ തടങ്കലില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായതോടെയാണ്​ അവരുടെ മോചനത്തിന്​ വഴിയൊരുങ്ങിയത്​.

സെപ്​തംബറില്‍ മുഫ്​തിയുടെ തടങ്കലില്‍ ജമ്മുകശ്​മീര്‍ സര്‍ക്കാറിനേയും കേന്ദ്രസര്‍ക്കാറിനെ കോടതി വിമര്‍ശിച്ചിരുന്നു. എത്ര കാലം മുഫ്​തിയെ തടവിലിടുമെന്നായിരുന്നു കോടതിയുടെ ചോദ്യം. മുഫ്​തിയുടെ തടവ്​ ഒരു വര്‍​ഷത്തേക്കാള്‍ നീളുകയാണെങ്കില്‍ രണ്ടാഴ്​ചക്കകം ഇക്കാര്യത്തില്‍ നിലപാട്​ വ്യക്​തമാക്കണമെന്ന്​ കോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മെഹബൂബ മുഫ്തിയെ പൊതുസുരക്ഷ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചത്. ഒരു വർഷവും രണ്ടുമാസവും തടങ്കലിൽ കഴിഞ്ഞ ശേഷമാണ് ഇപ്പോൾ മോചനം.

നേരത്തെ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയെ മാർച്ച് 13 നും ഒമർ അബ്ദുള്ളയെ മാർച്ച് 24 നും മോചിപ്പിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com