പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഡ്രൈവ‍ർക്ക് കോവിഡ്
Top News

പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഡ്രൈവ‍ർക്ക് കോവിഡ്

സമ്പർക്കപ്പട്ടികയിലുള്ള എല്ലാ മാധ്യമപ്രവർത്തകരും ക്വാറന്‍റീനില്‍ പോകേണ്ട അവസ്ഥയാണെന്ന് മുഖ്യമന്ത്രി.

News Desk

News Desk

തിരുവനന്തപുരം: പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഡ്രൈവ‍ർക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍, രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇയാളുമായി ​ഹൈറിസ്ക് കോണ്ടാക്ടിൽ വന്ന 26 പേരിൽ 12 പേരുടെ ഫലം നെ​ഗറ്റീവാണ്. സമ്പർക്കപ്പട്ടികയിലുള്ള എല്ലാ മാധ്യമപ്രവർത്തകരും ക്വാറന്‍റീനില്‍ പോകേണ്ട അവസ്ഥയാണ് വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ തന്നെ മാധ്യമപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയതാണ്. അതിനാൽ തന്നെ വിവിധ പ്രദേശങ്ങളിൽ പോകുമ്പോൾ ജാ​ഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പെട്ടിമുടിയിലെ രക്ഷാപ്രവർത്തകർക്ക് നടത്തിയ സെന്‍റിനല്‍സ് സർവ്വേയിൽ ആലപ്പുഴയിൽ നിന്നുള്ള ഒരു ഫയ‍‍ർ ഫോഴ്സ് ഉദ്യോ​ഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കിയിത്. എൻഡിആർഎഫിൽ നിന്നുള്ള ഒരു ഉദ്യോ​ഗസ്ഥനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രാജമല എസ്റ്റേറ്റിൽ പ്രത്യേക കോവിഡ് പരിശോധനാകേന്ദ്രം നിലവിൽ പ്രവര്‍ത്തിക്കുന്നുണ്ട്.

Anweshanam
www.anweshanam.com