കുടുംബങ്ങളിൽ രണ്ടുനേരം മാത്രം ഭക്ഷണം
Top News

കുടുംബങ്ങളിൽ രണ്ടുനേരം മാത്രം ഭക്ഷണം

24 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടത്തിയ സർവ്വെയിലാണ് കൊറോണക്കാലത്തെ ജനങ്ങളുടെ കൊടിയ ദുരിതങ്ങൾ ഇടംപിടിച്ചതെന്ന് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

By News Desk

Published on :

ന്യൂഡൽഹി: രാജ്യത്തെ കുടുംബങ്ങൾക്ക് ദിവസത്തിൽ | രണ്ടുനേരം മാത്രം ഭക്ഷണം. 24 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടത്തിയ സർവ്വെയിലാണ് കൊറോണക്കാലത്തെ ജനങ്ങളുടെ കൊടിയ ദുരിതങ്ങൾ ഇടംപിടിച്ചതെന്ന് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ ഒന്നു മുതൽ മെയ് 15 വരെയുള്ള കാലയളവിലായിരുന്നു സർവ്വെ. 5568 കുടുംബങ്ങളിൽ നിന്നാണ് വിവരശേഖരണം. അന്നന്ന് അവശ്യംവേണ്ട ഭക്ഷണംപോലുമില്ലാതെ രാജ്യത്തെ 55 ശതമാനം കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നവെന്ന ഞെട്ടിക്കുന്ന വസ്തുതയാണ് സർവ്വെ റിപ്പോർട്ട് അടിവരയിടുന്നത്.

ബാലാവകാശ സന്നദ്ധ സംഘടന വേൾഡ് വിഷൻ ഏഷ്യ പസ്ഫിക്കാണ് സർവ്വെ സംഘടിപ്പിച്ചത്. കോവിഡ്- 19 മ ഹാമാരി കുട്ടികളെ എങ്ങനെ ബാധിച്ചുവെന്നതിലൂന്നിയായിരുന്നു സർവ്വെ. കൊറോണക്കാലം കുടുംബങ്ങളെ മാനസികമായും സാമ്പത്തികമായും തളർത്തി. ഇത് ഗരുതരമായ പ്രത്യാഘാതങ്ങളാണ് കുട്ടികളിൽ സൃഷ്ടച്ചിരിക്കുന്നത്. കുട്ടികൾക്ക് വേണ്ടുന്ന ഭക്ഷണം, പോക്ഷകാഹാരം. ആരോഗ്യപരിരക്ഷ.മരുന്നുകൾ.ശുചിത്വ പരിപാലനം. ഇതെല്ലാം ഉറപ്പുവരുത്തുന്നതിനെ കോവിഡ് - 19 മഹാമാരി തടസ്സമായി. കുട്ടികളുടെ ആരോഗ്യ സംരക്ഷണവും സുരക്ഷയും അവതാളത്തിലാക്കപ്പെട്ടു.

തൊഴിൽ നഷ്ടം. വരുമാന നഷ്ടം. കുട്ടികളുടെ ആരോഗ്യ പരിപാലന മടക്കമുള്ളവയിൽ വീഴ്ച്ച. കുട്ടികളുടെ താളംതെറ്റിയ വിദ്യാഭ്യാസം. കോവിഡു രോഗക്കാല ക്വാറൻ്റിയൻ. ഇതെല്ലാം മാതാപിതാക്കളെ മാനസിക പിരിമുറുക്കത്തിലകപ്പെടുത്തി. മാതാപിതാക്കളോടൊപ്പം കുട്ടികളെയും മാനസിക പിരിമുറുക്കത്തിലകപ്പെടുത്തി. രാജ്യത്തെ 119 ജില്ലകളിലെയും ജമ്മു കശ്മീർ, ഡൽഹി കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കുടുംബങ്ങളാണ് സർവ്വെയിൽ പങ്കാളികളായത്.

Anweshanam
www.anweshanam.com