എം സി കമറുദ്ദീന്‍ എംഎല്‍എ റിമാന്‍ഡില്‍

14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്
എം സി കമറുദ്ദീന്‍ എംഎല്‍എ റിമാന്‍ഡില്‍

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ സിഎഫ്എല്‍ടിസിയിലേക്ക് എം സി കമറുദ്ദീനെ മാറ്റും. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ശേഷമായിരിക്കും ജയിലിലേക്ക് മാറ്റുക.

നിലവില്‍ കസ്റ്റഡി സംഘം കമറുദ്ദീന്റെ കസ്റ്റഡി ആവശ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്ച കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചാലും മറ്റ് കേസുകളില്‍ എംഎല്‍എയെ അന്വേഷണ സംഘത്തിന് അറസ്റ്റ് ചെയ്യാം.

Read also: എംസി കമറുദ്ദീൻ എംഎൽഎ അറസ്റ്റിൽ

ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യലിനൊടുവിലാണ് കമറുദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. എന്നാൽ ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റ‍ർ ചെയ്ത മൂന്ന് കേസുകളിൽ മാത്രമാണ് ഇപ്പോൾ കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങള്‍ എസ് പി ഓഫീസില്‍ ഹാജരായില്ല.

ഇതാദ്യമായാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു എംഎൽഎ കേരളത്തിൽ അറസ്റ്റിലാവുന്നത്.

Related Stories

Anweshanam
www.anweshanam.com