മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ ഇന്ന് ജയില്‍ മോചിതനാകും

മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ ഇന്ന് ജയില്‍ മോചിതനാകും

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ്​ ജ്വല്ലറി തട്ടിപ്പ്​ കേസില്‍ ജയിലില്‍ കഴിയുന്ന മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ ഇന്ന് ജയില്‍ മോചിതനാകും. 93 ദിവസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ് കമറുദ്ദീന്‍. മുഴുവന്‍ കേസുകളിലും ഇന്നലെ ജാമ്യം കിട്ടിയതോടെയാണ് എംഎല്‍എ പുറത്തിറങ്ങുന്നത്.

ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളില്‍ കുടി എംഎല്‍എക്ക് ഇന്നലെ ജാമ്യം കിട്ടിയിരുന്നു. ഇതോടെയാണ് കമറുദ്ദീന്‍റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. 142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎല്‍എക്ക് ജാമ്യം കിട്ടിയത്. തൃശ്ശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം, വഞ്ചന കേസുകളില്‍ എംഎല്‍എയുടെ കൂട്ടുപ്രതിയും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങളെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com