നിക്ഷേപകരുടെ 10 കോടി ചിലവിട്ട് കമറുദ്ദീനും പൂക്കോയയും സ്ഥ​ലം വാ​ങ്ങി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

ഭൂ​മി വാ​ങ്ങി​യ​ത് അ​ന​ധി​കൃ​ത സ്വ​ത്ത് ഇ​ട​പാ​ടാ​ണെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍
നിക്ഷേപകരുടെ 10 കോടി ചിലവിട്ട് കമറുദ്ദീനും പൂക്കോയയും സ്ഥ​ലം വാ​ങ്ങി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

കാ​സ​ര്‍​ഗോ​ഡ്: മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ ഉൾപ്പെട്ട ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍​ണാ​യ ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി അ​ന്വേ​ഷ​ണ സം​ഘം. നി​ക്ഷേ​പ​മാ​യി വാ​ങ്ങി​യ പ​ത്ത് കോ​ടി രൂ​പ ന​ല്‍​കി എം.​സി. ക​മ്മ​റൂ​ദ്ദീ​നും പൂ​ക്കോ​യ ത​ങ്ങ​ളും ബം​ഗ​ളൂ​രു​വി​ല്‍ ഭൂ​മി വാ​ങ്ങി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

ഭൂ​മി വാ​ങ്ങി​യ​ത് അ​ന​ധി​കൃ​ത സ്വ​ത്ത് ഇ​ട​പാ​ടാ​ണെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. കേ​സ് വ​ന്ന​തോ​ടെ ഭൂ​മി മ​റ്റൊ​രു ഡ​യ​റ​ക്ട​ര്‍​ക്ക് കൈ​മാ​റി​യെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ഭൂ​മി എ​ടു​ക്കാ​നും വി​ല്‍​ക്കാ​നും സ​ഹാ​യി​ച്ച​വ​രെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യുമെന്നാണ് റിപ്പോര്‍ട്ട്.

എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ഫാഷൻഗോൾഡ് ജ്വല്ലറിയുടെ ആസ്തികളിലിൽ ഉൾപ്പെടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും വിറ്റെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പതിനൊന്ന് വാഹനങ്ങളിൽ 9 വാഹനങ്ങളും വിറ്റെന്നാണ് കണ്ടെത്തൽ. വാഹനങ്ങളെല്ലാം കണ്ടെുകെട്ടാൻ അന്വേഷണ സംഘം നടപടി ആരംഭിച്ചു.

Related Stories

Anweshanam
www.anweshanam.com