എംസി കമറുദീന് 11 കേസുകളില്‍ കൂടി ജാമ്യം

കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
എംസി കമറുദീന് 11 കേസുകളില്‍ കൂടി ജാമ്യം

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദീന് എംഎല്‍എയ്ക്ക് 11 കേസുകളില്‍ കൂടി ജാമ്യം. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കമറുദീന് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി.

അതേസമയം, കൂടുതല്‍ കേസുകള്‍ ഉള്ളതിനാല്‍ എംഎല്‍എയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. മൂന്ന് കേസുകളില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് കൂടുതല്‍ കേസുകളില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കമറുദീന്‍ തീരുമാനിച്ചത്. കമറുദീന്റെ ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്‍ പ്രതിയല്ല എന്നതും കണക്കിലെടുത്താണ് ഹൈക്കോടതി കമറുദീന് ജാമ്യം അനുവദിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com