എംസി കമറുദ്ദീൻ എംഎൽഎ അറസ്റ്റിൽ

പ്രത്യേക അന്വേഷണ സംഘമാണ് കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
എംസി കമറുദ്ദീൻ  എംഎൽഎ   അറസ്റ്റിൽ

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എംസി കമറുദ്ദീൻ അറസ്റ്റിൽ.

പ്രത്യേക അന്വേഷണ സംഘമാണ് കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ കമറുദ്ദീനെതിരെ നിരവധി തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ്.Also readകമറുദ്ദീന്റെ എംഎൽഎയുടെ അറസ്റ്റ് ഉടൻ

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് 115 കേസുകളാണ് എംസി കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഫാഷന്‍ ഗോള്‍ഡിന്‍റെ ചെയര്‍മാനാണ് എംസി കമറുദ്ദീനെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Related Stories

Anweshanam
www.anweshanam.com