യുപിയിൽ ക്രമസമാധാനം തകർന്നെന്ന് മായാവതി
Top News

യുപിയിൽ ക്രമസമാധാനം തകർന്നെന്ന് മായാവതി

മാധ്യമ പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് മായാവതിയുടെ പ്രതികരണം.

News Desk

News Desk

ന്യൂ ഡല്‍ഹി: യുപിയിലെ ക്രമസമാധാനനില പാടേ തകർന്നെന്ന് ബിഎസ്പി നേതാവ് മായാവതി. ജനാധിപത്യ വ്യവസ്ഥയിലെ നാലാം മണ്ഡലത്തിലെ മാധ്യമ പ്രവർത്തകർക്കെതിരെയുൾപ്പെടെ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതിൽ മായാവതി കടുത്ത ആശങ്ക രേഖപ്പെടുത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് ബലിയ ജില്ല പിഫ്ന ഗ്രാമത്തിൽ രത്തൻ സിങ് എന്ന മാധ്യമ പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുപി സർക്കാരിനെതിരെ നിശിത വിമർശനങ്ങളുമായി മായാവതി രംഗത്ത് വന്നത്.

മാധ്യമ പ്രവർത്തകൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി സംഭവസ്ഥലത്തു വച്ചുതന്നെ അറസ്റ്റിലായി. ഒരു പഴയ തർക്കമാണ് കൊലപാതകത്തിന് കാരണമായത്. കൂട്ടുപ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ് - ഡിഐജി അസംഗ്രഹ് സുഭാഷ് ചന്ദ്ര ദുബെ പറഞ്ഞു.

Anweshanam
www.anweshanam.com