മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ;21 ജവാന്മാരെ കാണാതായതായി സി ആർ പി എഫ്

സി ആർ പി എഫ് ജനറൽ കുൽദീപ് സിംഗ് സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി .
മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ;21 ജവാന്മാരെ കാണാതായതായി  സി ആർ പി എഫ്

റായ്‌പൂർ : മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്ന ഛത്തീസ്ഗഡിലെ ബീജാപൂരിൽ 21 ജവാന്മാരെ കാണാതെ ആയതായി സി ആർ പി എഫ് .ശനിയാഴ്ച്ച വൈകുന്നേരമാണ് സുരക്ഷ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുന്നത് .

അഞ്ചു ജവാന്മാർ കൊല്ലപ്പെടുകയും പത്ത് പേർക്ക് ഗുരുതര പരിക്ക് ഉണ്ടാകുകയും ചെയ്തിരുന്നു .സി ആർ പി എഫ് ജനറൽ കുൽദീപ് സിംഗ് സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി .

കാണാതായ സൈനികർക്കായി തിരച്ചിൽ തുടരുകയാണ് .മാവോയിസ്റ്റുകൾ സ്ഥലത്ത് തമ്പടിച്ചുവെന്ന് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചലിലാണ് ഏറ്റുമുട്ടൽ ഉണ്ടായത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com