പുരാതന ദേവാലയത്തിൽ വൻ അഗ്നിബാധ
Top News

പുരാതന ദേവാലയത്തിൽ വൻ അഗ്നിബാധ

ഗോത്തിക്ക് നിർമാണ ശൈലിയിലുള്ള ഈ ദേവാലയം 1972 ൽ അഗ്നിക്കിരയായിരുന്നു.

By News Desk

Published on :

നെൻ്റെസ്: പടിഞ്ഞാറൻ ഫ്രഞ്ചു നഗരം നെൻ്റെ സിലെ പുരാതന ദേവാലയത്തിൽ വൻ അഗ്നിബാധയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തീയണയ്ക്കാൻ ഡസൻ കണക്കിന് അഗ്നിശമനാ വാഹനങ്ങൾ അണിനിരന്നെന്ന് റിപ്പോർട്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട സെൻ്റ് പീറ്റർ - സെൻ്റ് പോൾ ദേവാലയമാണിത്.

ഗോത്തിക്ക് നിർമാണ ശൈലിയിലുള്ള ഈ ദേവാലയം 1972 ൽ അഗ്നിക്കിരയായിരുന്നു. അന്ന് കേടുപാടുകൾ സംഭവിച്ച മേൽക്കൂര പുനർനിർമ്മിക്കുന്നതിന് 13 വർഷം വേണ്ടിവന്നു. ഇപ്പോഴത്തെ കേടുപാടുകൾ തീർക്കുന്നതിനും വർഷങ്ങൾ വേണ്ടിവരുമെന്നു അധികൃതർ പറഞ്ഞു

Anweshanam
www.anweshanam.com