
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് (ഒഎന്‍ജിസി) പ്ലാന്റില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല- എഎന്‍ഐ റിപ്പോര്‍ട്ട്.
ഒഎന്‍ജിസി പ്ലാന്റില്‍ ഒന്നിലധികം പൊട്ടിത്തെറിയുണ്ടായതായും ഇത് വന്‍തീപിടിത്തത്തിലേക്ക് നയിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.