മരടിലെ ഫ്‌ളാറ്റ് നിർമാതാക്കൾക്ക് എതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

നഷ്ടപരിഹാര തുക നൽകാൻ തങ്ങളുടെ വസ്തുക്കൾ വിൽക്കാൻ അനുവദിക്കണം എന്ന് ഫ്‌ളാറ്റ് നിർമാതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടു.
മരടിലെ ഫ്‌ളാറ്റ് നിർമാതാക്കൾക്ക് എതിരെ രൂക്ഷ വിമർശനവുമായി  സുപ്രിംകോടതി

ന്യൂഡൽഹി :മരടിലെ ഫ്‌ളാറ്റ് നിർമാതാക്കൾക്ക് എതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. നൽകേണ്ട നഷ്ടപരിഹാര തുകയുടെ പകുതിയെങ്കിലും കെട്ടിവച്ചില്ലെങ്കിൽ റവന്യു റിക്കവറിക്ക് ഉത്തരവിടും എന്ന് വ്യക്തമാക്കിയ സുപ്രികോടതി മരടിലെ പൊളിച്ച ഫ്‌ളാറ്റുകളിൽ തീറാധാരം ഇല്ലാത്തവർക്കും നഷ്ടപരിഹാരത്തിന് ഉണ്ടെന്നും ചൂണ്ടിക്കാട്ടി . അടുത്ത ബുധനാഴ്ച കേസ് പരിഗണിക്കുന്നതിന് മുൻപ് ഫ്ളാറ്റ് നിർമാതാക്കൾ നിലപാട് അറിയിക്കണം എന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.

മരടിലെ പൊളിച്ച ഫ്‌ളാറ്റിന്റെ ഉടമകൾക്ക് പ്രാഥമിക നഷ്ടപരിഹാരമായി നാല് നിർമാതാക്കളും കൂടി നൽകേണ്ടത് 61.50 കോടി രൂപയാണ്. ഇതിൽ ആകെ ലഭിച്ചത് 4.89 കോടി രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി സുപ്രിംകോടതിയെ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിന്മേലാണ് സുപ്രിംകോടതി രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത് . നഷ്ടപരിഹാര തുക നൽകാൻ തങ്ങളുടെ വസ്തുക്കൾ വിൽക്കാൻ അനുവദിക്കണം എന്ന് ഫ്‌ളാറ്റ് നിർമാതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യം നേരത്തെ എന്തുകൊണ്ട് സമിതിക്ക് മുമ്പാകെ അവശ്യപ്പെട്ടില്ല എന്ന മറുചോദ്യം കോടതി ഉന്നയിച്ചു .

പണം കെട്ടിവച്ചില്ലങ്കിൽ റവന്യു റിക്കവറിക്ക് ഉത്തരവിടും എന്ന് ജസ്റ്റിസ് നവീൻ സിൻഹ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. അടുത്ത ബുധനാഴ്ച കേസ് പരിഗണിക്കുന്നതിന് മുൻപ് ഫ്‌ളാറ്റ് നിർമാതാക്കൾ നിലപാട് അറിയിക്കണം എന്നാണ് കോടതിയുടെ നിർദ്ദേശം.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com