വയനാട്ടിലെ ഏറ്റുമുട്ടല്‍ ഏകപക്ഷീയമല്ലെന്ന് എസ്.പി ജി പൂങ്കുഴലി

ഏറ്റുമുട്ടലിനിടയില്‍ കൂടുതല്‍ പരിക്കേറ്റതാകാം വേല്‍മുരുകന്റെ മരണത്തിന് കാരണമെന്നും എസ്.പി വ്യക്തമാക്കി
വയനാട്ടിലെ ഏറ്റുമുട്ടല്‍ ഏകപക്ഷീയമല്ലെന്ന് എസ്.പി ജി പൂങ്കുഴലി

കല്‍പറ്റ: വയനാട്ടില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ ഏകപക്ഷീയമാണെന്ന ആരോപണം തള്ളിവയനാട് എസ്.പി ജി പൂങ്കുഴലി. മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ല്‍ നി​ന്നും പോ​ലീ​സി​നു​നേ​രെ വെ​ടി​വ​യ്പു​ണ്ടാ​യി. ഏറ്റുമുട്ടലിനിടയില്‍ കൂടുതല്‍ പരിക്കേറ്റതാകാം വേല്‍മുരുകന്റെ മരണത്തിന് കാരണമെന്നും എസ്.പി വ്യക്തമാക്കി.

പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സേ​നാം​ഗ​ങ്ങ​ള്‍ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന മാ​വോ​യി​സ്റ്റു​ക​ളെ ക​ണ്ട​ത്. സേ​നാം​ഗ​ങ്ങ​ളെ ക​ണ്ട​യു​ട​ന്‍ ആ​റോ​ളം പേ​ര​ട​ങ്ങു​ന്ന മാ​വോ​വാ​ദി സം​ഘം വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. നി​വൃ​ത്തി​യി​ല്ലാ​തെ സേ​നാം​ഗ​ങ്ങ​ള്‍ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി.

ഏറ്റുമുട്ടലില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കില്ല. വേല്‍മുരുകന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് വരുമ്ബോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും എസ്.പി പറഞ്ഞു. ഏറ്റുമുട്ടലിന് ശേഷം മൂന്ന് മണിക്കൂറോളം നീണ്ട പരിശോധനയിലാണ് വേല്‍മുരുകന്റെ മൃതദേഹം കണ്ടെത്തിയത്.

ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക്, സ്‌ഫോടകവസ്തുക്കള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച്‌ ആയുഖങ്ങള്‍ മോഷടിക്കുകയും ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒഡീഷയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍. നിരവധി കേസുകള്‍ തമിഴ്‌നാട്ടിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ 15 വര്‍ഷമായി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നയാളാണെന്നും എസ്.പി പറഞ്ഞു.

ഏ​റ്റു​മു​ട്ട​ലി​ല്‍ മാ​വോ​വാ​ദി സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കു പ​രി​ക്കു​ണ്ടോ​യെ​ന്നു വ്യ​ക്ത​മ​ല്ല. മൃ​ത​ദ​ഹ​ത്തി​ന​ടു​ത്തു​ണ്ടാ​യി​രു​ന്ന .303 റൈ​ഫി​ള്‍ ഒ​ഴി​കെ ആ​യു​ധ​ങ്ങ​ള്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ല​ഭി​ച്ചി​ട്ടി​ല്ല. മാ​വോ​വാ​ദി​ക​ള്‍ സ്ഥ​ല​ത്തു താ​മ​സി​ച്ച​തി​ന്‍റെ സൂ​ച​ന​യും ല​ഭി​ച്ചി​ട്ടി​ല്ല.

പരിക്കേറ്റ് സംശയാസ്പദമായ രീതയില്‍ ആരെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയാണെങ്കില്‍ വിവരം നല്‍കണമെന്ന് കാണിച്ച് തൊട്ടടുത്ത ജില്ലകളിലെ എല്ലാ പോലീസ് മേധാവികള്‍ക്കും അതിര്‍ത്തി പ്രദേശങ്ങളായ കോയമ്പത്തൂര്‍, ഊട്ടി മൈസൂര്‍ തുടങ്ങി എല്ലായിടത്തും സന്ദേശം കൈമാറിയിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു.

പാ​സ്ക​ര​ന്‍​മ​ല​യി​ല്‍ രാ​വി​ലെ 9.15നാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. അ​തി​നു മു​ന്പ് വെ​ടി​വ​യ്പ്പ് ന​ട​ന്നി​ട്ടി​ല്ല. മാ​വോ​വാ​ദി​ക​ളു​മാ​യി ഏ​റ്റ​മു​ട്ടി​യ സം​ഘ​ത്തി​ല്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സേ​നാം​ഗ​ങ്ങ​ള​ട​ക്കം 18 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന സ്ഥ​ല​ത്തു ചൊ​വ്വാ​ഴ്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു പ്ര​വേ​ശം അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത്. വെ​ടി​വ​യ്പ്പു ന​ട​ന്ന ച​രി​വു​ള്ള പ്ര​ദേ​ശ​ത്തി​നു ചു​റ്റും മ​ല​ക​ളാ​ണ്. ഏ​റ്റു​മു​ട്ട​ലി​നി​ടെ പോ​ലീ​സ് എ​ത്ര റൗ​ണ്ട് ഫ​യ​ര്‍ ചെ​യ്തു​വെ​ന്നു പ​റ​യാ​നാ​കി​ല്ലെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

Related Stories

Anweshanam
www.anweshanam.com