വയനാട്ടിലെ മാവോയിസ്റ്റ് ഏ​റ്റു​മു​ട്ട​ല്‍: കൊല്ലപ്പെട്ട വേല്‍മുരുകന്‍ പിടികിട്ടാപ്പുള്ളി

2015 മുതല്‍ വേല്‍മുരുകനടക്കം 13 മാവോയിസ്റ്റുകളെ തമിഴ്‌നാട് പൊലീസ് തെരയുന്നതായും രേഖകളുണ്ട്
വയനാട്ടിലെ മാവോയിസ്റ്റ് ഏ​റ്റു​മു​ട്ട​ല്‍: കൊല്ലപ്പെട്ട വേല്‍മുരുകന്‍ പിടികിട്ടാപ്പുള്ളി

ക​ല്‍​പ്പ​റ്റ: പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പി​ക്ക​ള​ത്തി​നു സ​മീ​പം ബ​പ്പ​നം പാ​സ്ക​ര​ന്‍​മ​ല വ​ന​ത്തി​ല്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ടും മാവോയിസ്റ്റുക​ളും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊല്ലപ്പെട്ട വേല്‍മുരുകന്‍ പിടികിട്ടാപ്പുള്ളിയെന്ന് തമിഴ്‌നാട് പൊലീസ്. 2015 മുതല്‍ വേല്‍മുരുകനടക്കം 13 മാവോയിസ്റ്റുകളെ തമിഴ്‌നാട് പൊലീസ് തെരയുന്നതായും രേഖകളുണ്ട്.

പെ​രി​യ​കു​ഴ​ത്തെ സെ​ന്തു-​അ​ണ്ണ​മ്മാ​ള്‍ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 32കാ​ര​നാ​യ വേ​ല്‍​മ​രു​ക​ന്‍. സി​പി​ഐ(​മാ​വോ​യി​സ്റ്റ്)​ക​ബ​നി ദ​ള​ത്തി​ലെ മു​ന്‍ അം​ഗ​മാ​ണ് ഇ​ദ്ദേ​ഹം.

Also read: വയനാട്ടിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയെന്ന് സൂചന

വേല്‍മുരുകനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് രണ്ട് ലക്ഷം രൂപ ഇനാം ആണ്. 2013ല്‍ കോഴിക്കോട്ടുനിന്ന് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടു പോയതായും തമിഴ്‌നാട് ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. എട്ട് പൊലീസ് സ്റ്റേഷനുകളില്‍ വേല്‍മുരുകന് എതിരെ കേസുണ്ട്. സിപിഐ മാവോയിസ്റ്റിന്റെ പരിശീലനത്തിലും വേല്‍മുരുകന്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി പറഞ്ഞു. അഞ്ചുപേർ തണ്ടർബോൾട്ടിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടുകയായിരുന്നു. പിന്നീടുള്ള തെരച്ചിലിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയതെന്നും കൊല്ലപ്പെട്ടത് വേൽമുരുകനെന്ന് തെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്നും ജി. പൂങ്കുഴലി പറഞ്ഞു. സുരക്ഷ കണക്കിലെടുത്താണ് മാധ്യമ പ്രവർത്തകരെ ആക്രമണമുണ്ടായ സ്ഥലത്തേക്ക് പ്രവേശിപ്പിക്കാതിരുന്നതെന്നും എസ്.പി. പറഞ്ഞു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ന്പ​തേ​കാ​ലോ​ടെ‍​യാ​ണ് പാ​സ്ക​ര​ന്‍​മ​ല വ​ന​ത്തി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കോ​യ​ന്പ​ത്തൂ​രി​ല്‍​നി​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തി​യ ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തു വേ​ല്‍​മു​രു​ക​നാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്.

മാ​ന​ന്ത​വാ​ടി എ​സ്‌ഐ ബി​ജു ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘം കോ​മ്ബിം​ഗ് ന​ട​ത്തി​വ​ര​വേ രാ​വി​ലെ 9.15ഓ​ടെ​യാ​ണു മീ​ന്‍​മു​ട്ടി ഭാ​ഗ​ത്ത് വ​ന​ത്തി​നു​ള്ളി​ല്‍ ഒ​രു​സം​ഘം ആ​ള്‍​ക്കാ​ര്‍ വെ​ടി​വ​ച്ച​ത്. ആ​ത്മ​രാ​ക്ഷാ​ര്‍​ഥം പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യ​ശേ​ഷം ന​ട​ത്തി​യ പ​ര​ശോ​ധ​ന​യി​ല്‍ ഒ​രാ​ളെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പോലീസ് പറയുന്നത്.

മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പം 303 റൈ​ഫി​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സി​ന്‍റെ പ്ര​ഥ​മ​വി​വ​ര റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. അ​ക്ര​മി​ക​ള്‍ സ​മീ​പ​ത്തി​ല്ല എ​ന്നു​റ​പ്പാ​ക്കി​യ​ശേ​ഷം മൊ​ബൈ​ല്‍ റേ​ഞ്ച് കി​ട്ടു​ന്ന ഭാ​ഗ​ത്തേ​ക്കു​മാ​റി പോലീ​സു​കാ​ര്‍ വി​വ​രം സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഏ​റ്റു​മു​ട്ടി​ലി​ല്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സേ​നാം​ഗ​ങ്ങ​ള​ട​ക്കം പോ​ലീ​സി​ലെ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

Related Stories

Anweshanam
www.anweshanam.com