വയനാട്ടിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയെന്ന് സൂചന

മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നത്.
വയനാട്ടിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയെന്ന് സൂചന

കൽപ്പറ്റ: വയനാട് ബാണാസുര വനത്തിലെ ഭാസ്കരൻപാറയിൽ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് സ്വദേശി മുരുകനെന്ന് സൂചന. മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടത്തിലെ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾക്ക് നേരെ വെടിയുതിർത്തതെന്ന് പൊലീസ് പറയുന്നു. രാവിലെ 8.30നും ഒൻപതിനും ഇടയിലാണ് വെടിവെപ്പുണ്ടായത്. മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ഈ സമയത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാർ പറയുന്നു.

ബാണാസുര വനത്തിൽ പട്രോളിങ്ങിനിറങ്ങിയ തണ്ടർബോൾട്ട് സംഘവുമായാണ് മാവോവാദികൾ ഏറ്റുമുട്ടിയതെന്ന് പൊലീസ് അവകാശപ്പെടുന്നു. ആക്രമിക്കാന്‍ മാവോവാദികള്‍ ഉപയോഗിച്ചെന്ന് പറയുന്ന ഒരു തോക്കിന്‍റെ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇരട്ടക്കുഴല്‍ തോക്കിന്‍റെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. മാവോവാദി ലഘുലേഖകളും പ്രദേശത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com