സംസ്ഥാനത്ത് മധ്യകേരളത്തിലെ നാല് ജില്ലകളിൽ എൽ ഡി എഫ് മുന്നേറ്റമെന്ന് സർവ്വേ ഫലം

മനോരമ ന്യൂസ് - വി എം ആർ അഭിപ്രായ സർവേയുടെ മൂന്നാം ഘട്ടമാണിത് .ഒരു മണ്ഡലത്തിൽ മൂന്നു മുന്നണികൾക്ക് വിജയിക്കാൻ സാധിക്കില്ല .
സംസ്ഥാനത്ത് മധ്യകേരളത്തിലെ നാല് ജില്ലകളിൽ എൽ ഡി എഫ് മുന്നേറ്റമെന്ന് സർവ്വേ ഫലം

തിരുവനന്തപുരം :സംസ്ഥാനത്ത് മധ്യകേരളത്തിലെ നാല് ജില്ലകളിൽ എൽ ഡി എഫ് മുന്നേറ്റമെന്ന് സർവ്വേ ഫലം .എറണാകുളം ,ആലപ്പുഴ ,കോട്ടയം ,പത്തനംതിട്ട ജില്ലകളിലെ 37 മണ്ഡലങ്ങളിൽ 22 എണ്ണം ഇടത്തിനും 14 സീറ്റുകളിൽ യു ഡി എഫിനും സാധ്യത ഉണ്ടെന്നാണ് സർവ്വേ പറയുന്നത് .

മനോരമ ന്യൂസ് - വി എം ആർ അഭിപ്രായ സർവേയുടെ മൂന്നാം ഘട്ടമാണിത് .ഒരു മണ്ഡലത്തിൽ മൂന്നു മുന്നണികൾക്ക് വിജയിക്കാൻ സാധിക്കില്ല .

എറണാകുളം ജില്ലയിൽ 14 ഇടങ്ങളിൽ എട്ടിടത് എൽ ഡി എഫും ആറിടത്ത് യു ഡി എഫും നേട്ടമുണ്ടാകും .കളമശേരിയിലെ തൃക്കാക്കരയിലും എൽ ഡി എഫ് അട്ടിമറിക്ക് സാധ്യത ഉണ്ട് .വൈപ്പിൻ ,മൂവാറ്റുപുഴ ,കോതമംഗലം മണ്ഡലങ്ങൾ ഇടതുപക്ഷം നിലനിർത്തും .

കോട്ടയത്തെ ഒൻപത് സീറ്റുകളിൽ ആറിടത് എൽ ഡി എഫും രണ്ടിടത് യു ഡി എഫും ഒരിടത്ത് മറ്റുള്ളവരും എത്തും .വൈക്കം ,ഏറ്റുമാനൂർ എന്നിവിടങ്ങളിൽ എൽ ഡി എഫിന് മുൻ‌തൂക്കം .കോട്ടയം ,പുതുപ്പള്ളി മണ്ഡലങ്ങളാണ് യു ഡി എഫിന് ഒപ്പമായുള്ളത് .

ആലപ്പുഴയിലെ ഒൻപത് മണ്ഡലങ്ങളിൽ അഞ്ചു ഇടങ്ങളിൽ എൽ ഡി എഫും നാല് ഇടങ്ങളിൽ യു ഡി എഫും വിജയിക്കും .ചേർത്തലയിൽ ഇടതുമുന്നേറ്റത്തിന് യു ഡി എഫ് തടയിടും .ആലപ്പുഴയിലെ സിറ്റിംഗ് സീറ്റുകൾ മിക്കതും ഇടതുപക്ഷം തന്നെ നേടും .പത്തനംതിട്ടയിൽ ഇടത് മുന്നണി സമ്പൂർണ ആധിപത്യം നേടുമെന്നും സർവ്വേ ഫലം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com