മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ട് പോയ കേസ്: കസ്റ്റംസ് അന്വേഷിക്കും

കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മാന്നാര്‍ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്.
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ട് പോയ കേസ്:  കസ്റ്റംസ് അന്വേഷിക്കും

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ട് പോയ കേസ് കസ്റ്റംസ് അന്വേഷിക്കും. സംഭവത്തിനു പിന്നിലെ സ്വര്‍ണ്ണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാന്‍ കസ്റ്റംസ് മാന്നാറിലെത്തി. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മാന്നാര്‍ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്.

അതേസമയം, സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ബിന്ദുവിനെയും കസ്റ്റംസ് ചോദ്യം ചെയ്യും. ഗള്‍ഫില്‍ നിന്ന് താന്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. എട്ട് മാസത്തിനിടയില്‍ മൂന്ന് തവണ സ്വര്‍ണ്ണം എത്തിച്ചു. ഒടുവില്‍ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വര്‍ണമാണ്. ഇത് വഴിയില്‍ ഉപേക്ഷിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. അതേസമയം, കേസില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് അക്രമിസംഘത്തിന് യുവതിയുടെ വീട് കാണിച്ചു കൊടുത്തത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com