നിരവധി തവണ സ്വർണ്ണം കടത്തി; വെളിപ്പെടുത്തി മ​ന്നാ​റി​ല്‍​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി

സ്വ​ര്‍​ണം വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ചെ​ന്നും തട്ടിക്കൊണ്ടുപോകപ്പെട്ട യുവതി ബിന്ദു പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി
നിരവധി തവണ സ്വർണ്ണം കടത്തി; വെളിപ്പെടുത്തി മ​ന്നാ​റി​ല്‍​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി

പാ​ല​ക്കാ​ട്: പ​ല ത​വ​ണ സ്വ​ര്‍​ണം ക​ട​ത്തി​യെ​ന്ന് മ​ന്നാ​റി​ല്‍​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി. ഒ​ടു​വി​ല്‍ കൊ​ണ്ടു​വ​ന്ന​ത് ഒ​ന്ന​ര​ക്കി​ലോ സ്വ​ര്‍​ണ​മാ​ണ്. സ്വ​ര്‍​ണം വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ചെ​ന്നും തട്ടിക്കൊണ്ടുപോകപ്പെട്ട യുവതി ബിന്ദു പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

എ​ട്ട് മാ​സ​ത്തി​നി​ടെ മൂ​ന്ന് ത​വ​ണ സ്വ​ര്‍​ണം ക​ട​ത്തി​യെ​ന്നും യു​വ​തി പ​റ​ഞ്ഞു. അ​തേ​സ​മ​യം ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് പ്രാ​ദേ​ശി​ക സ​ഹാ​യം കി​ട്ടി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബിന്ദുവിനെ അജ്ഞാതസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. കമ്ബിവടിയും വടിവാളുമായി എത്തിയ 15 പേരടങ്ങുന്ന സംഘം ആദ്യം കോളിംഗ് ബെല്ലടിച്ചു. വാതില്‍ തുറക്കാത്തതിനാല്‍ പിന്‍വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറുകയായിരുന്നു. തുടര്‍ന്ന് ബിന്ദുവിനെ പിടികൂടി ബലംപ്രയോഗിച്ച്‌ കൈകാലുകള്‍ കെട്ടി വായില്‍ തുണിതിരുകിയശേഷം തട്ടിക്കൊണ്ടുപാേവുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം ത​ന്നെ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബി​ന്ദു പോ​ലീ​സി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന വി​വ​രം.

നാലുവർഷമായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു ബിന്ദുവും ഭർത്താവ് ബിനോയിയും. എട്ട് മാസം മുമ്പാണ് ഇരുവരും നാട്ടിലെത്തിയത്. ഇതിനിടെ മൂന്നുതവണ ബിന്ദു വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് പോയി. ഒടുവിൽ ഇക്കഴിഞ്ഞ 19-നാണ് ഇവര്‍ നാട്ടിലെത്തിയത്. അന്നു തന്നെ കുറച്ചാളുകൾ വീട്ടിലെത്തി ബിന്ദുവിനോട് സ്വർണം ആവശ്യപ്പെട്ടിരുന്നു. സ്വർണ്ണം ലഭിക്കാതിരുന്ന സംഘം ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കൂടുതൽ ആളുകളുമായെത്തി വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചു ബിന്ദുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com