മഞ്ചേശ്വരത്ത് എൽ ഡി എഫ് വോട്ടർമാർ യു ഡി എഫിനെ പിന്തുണയ്ക്കണമെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി

അതിനാൽ ബി ജെ പിയെ തോൽപിക്കാൻ യു ഡി എഫിന് ഇടത് സഹയാത്രികർ വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു .
മഞ്ചേശ്വരത്ത് എൽ ഡി എഫ് വോട്ടർമാർ യു ഡി എഫിനെ പിന്തുണയ്ക്കണമെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി

കോഴിക്കോട് :മഞ്ചേശ്വരത്ത് എൽ ഡി എഫ് വോട്ടർമാർ യു ഡി എഫിനെ പിന്തുണയ്ക്കണമെന്ന് ആവർത്തിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ .സി പി എം മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർഥിയെ നിർത്തി .ബി ജെ പി യെ പരാജയപ്പെടുത്താൻ മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർഥിക്ക് കഴിയില്ല .

അതിനാൽ ബി ജെ പിയെ തോൽപിക്കാൻ യു ഡി എഫിന് ഇടത് സഹയാത്രികർ വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു .തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തും ബി ജെ പി നാമനിർദേശ പത്രിക തള്ളിപ്പോയത് യാദൃച്ഛികമല്ല .

മനഃപൂർവം സി പി എമ്മിനെ സഹായിക്കാൻ വേണ്ടിയാണ് അതെന്നും മുല്ലപ്പള്ളി പറഞ്ഞു .സി ഓ ടി നസീറിന് വോട്ട് നൽകുമെന്ന് ബി ജെ പി പറഞ്ഞു .അതിന് ശേഷം ബി ജെ പി ജില്ലാ പ്രസിഡന്റ് പറഞ്ഞത് മനഃസാക്ഷിക്ക് വോട്ട് ചെയുമെന്നാണ് .അതിന്റെ അർത്ഥം ബി ജെ പി സി പി എമ്മിനെ സഹായിക്കാൻ ശ്രമിച്ചു എന്നതാണ് .

ബി ജെ പി യുടെയും എസ് ഡി പി ഐയുടെയും ഒറ്റ വോട്ട് പോലും കോൺഗ്രസിന് വേണ്ട .വർഗീയശക്തികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ശേഷം അവരെ സഹായിക്കാൻ ഞങ്ങൾ സി പി എം കാരല്ലെന്ന് അദ്ദേഹം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com